52-Romans – റോമാ

album-art

By Fr. Daniel Poovannathil
00:00

ആമുഖം

ജറുസലേം മുതൽ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കാൻ ആഗ്രഹിച്ചു (റോമാ 15:19). സ്പെയിൻവരെ പോകണമെന്നും, പോകുംവഴി റോമാ സന്ദർശിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം (റോമാ 15:24-28). പ്രസ്തുത സന്ദർശനത്തിനു കളമൊരുക്കാനായിരിക്കാം ഈ ലേഖനമെഴുതിയത്. പൗലോസ് ലേഖനമെഴുതുന്നതിനു മുമ്പുതന്നെ റോമായിൽ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുന്നു എന്നതിനു സൂചനകളുണ്ട്. (അപ്പ18:1-3). യഹൂദരിലും വിജാതീയരിലും നിന്നു ക്രിസ്തീയവിശ്വാസം സ്വീകരിച്ചവർ ഉൾപ്പെട്ടതായിരുന്നു ഈ സമൂഹം. ദൈവശാസ്ത്രപരമായി അവരുടെ ഇടയിലുണ്ടായിരുന്ന പ്രവണതകൾ എന്തൊക്കെയായിരുുവെന്നു കൃത്യമായി പറയാനാവില്ല. കോറിന്തോസിലും ഗലാത്തിയായിലും എന്നപോലെ റോമായിലും പ്രബലപ്പെട്ടുവന്ന ഏതെങ്കിലും പ്രത്യേക ചിന്താധാരയ്ക്കെതിരായോ പ്രശ്നത്തിനു പരിഹാരമായോ പൗലോസ് ഈ ലേഖനമെഴുതി എന്നു പറയാനും വയ്യ. എങ്കിലും, യഹൂദക്രൈസ്തവരും വിജാതീയക്രൈസ്തവരും തമ്മിൽ ശ്രേഷ്ഠതയെച്ചൊല്ലി റോമായിലെ സഭയിലും മത്സരം ന‌ടന്നിരുന്നു എന്ന് ഊഹിക്കാൻ കാരണമുണ്ട്. ഗലാത്തിയായിൽ സഭയെ യഹൂദീകരിക്കാനുണ്ടായ പ്രവണതയ്ക്കെതിരായി ഗലാത്തിയർക്കുള്ള ലേഖനം എഴുതിയതിനു ശേഷമാണു പൗലോസ് റോമാക്കാർക്കുള്ള ലേഖനം രചിച്ചതെന്നു വ്യക്തം. അക്കാരണത്താൽത്തന്നെ ഗലാത്തിയർക്കുള്ള ലേഖനത്തിലെ പ്രമേയത്തിന്റെ വികസിതവും ക്രമീകൃതവുമായ അവതരണമാണു റോമാക്കാർക്കുള്ള ലേഖനത്തിൽ കാണുക. തന്റെ ജനത്തെ തിരഞ്ഞെടുക്കുന്നതിലുള്ള ദൈവത്തിന്റെ സ്വതന്ത്രതീരുമാനം, വിശ്വാസവും വിശുദ്ധീകരണവും തമ്മിലുള്ള ബന്ധം, യേശുവിന്റെ മരണവും ഉത്ഥാനും വഴി സാധിതമായ രക്ഷ, പഴയതും പുതിയതുമായ ഉടമ്പടികളുടെ പരസ്പരപൂരകത്വം, രക്ഷ പ്രാപിക്കുന്നതിനു വിജാതീയരും (1:18-32) യഹൂദരും (2:1-3, 20) സുവിശേഷം സ്വീകരിച്ചതിന്റെ അനുപേക്ഷണീയത തുടങ്ങിയ ആശയങ്ങൾ ഈ ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

ഘടന 1, 1:15: ആമുഖം, അഭിവാദനം, കൃതജ്ഞത, റോമായിലെത്താനുള്ള തീവ്രമായ ആഗ്രഹം. 1:16-11, 36: യേശുക്രിസ്തു സുവിശേഷത്തിന്റെ കേന്ദ്രബിന്ദു; ദൈവത്തിന്റെ നീതി വിശ്വസിക്കുന്നവനെ സുവിശേഷംവഴി നീതികരിക്കുന്നു; ദൈവത്തിന്റെ സ്നേഹം നീതികരിക്കപ്പെട്ടവനു സുവിശേഷംവഴി രക്ഷ പ്രദാനം ചെയ്യുന്നു. 12, 1-15, 13: യേശുക്രിസ്തുവിൽ പുതിയ ജീവൻ പ്രാപിച്ചവരുടെ യഥാർത്ഥ ആരാധനയെയും (12, 1-13, 14) സ്നേഹത്തെയും (14, 1-15, 13) സംബന്ധിച്ച ഉപദേശങ്ങൾ. 15, 14-16, 27: ഉപസംഹാരം, അഭിവാദനങ്ങൾ.

Leave a Comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *